Quantcast

മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ: മണ്ണിടിച്ചിലെന്ന് സംശയം

ജലനിരപ്പ് മാമ്പറ്റ പാലത്തിനു മുകളിൽ, പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2024-08-11 11:35:53.0

Published:

11 Aug 2024 11:14 AM GMT

Malvellappachil in Karuwarakundil: Landslide suspected, latest news malayalam കരുവാരകുണ്ടിൽ മലവെള്ളപ്പാച്ചിൽ: മണ്ണിടിച്ചിലെന്ന് സംശയം
X

മലപ്പുറം: കരുവാരക്കുണ്ട് മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. ഒലി പുഴയിൽ മിനിറ്റുകൾക്കൊണ്ട് ജലനിരപ്പ് ഉയർന്നത് ആശങ്കയ്ക്ക് വഴിവെച്ചു. ഉച്ച കഴിഞ്ഞ് 2:30 മണിയോടെ പെയ്ത അതിശക്തമായ മഴയിൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി വർധിക്കുകയായിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലിൽ മരങ്ങളും ചില്ലകളും ഒഴുകി വരുകയും പുഴയിലെ ജലനിരപ്പ് മാമ്പറ്റ പാലത്തിനു മുകളിലേക്ക് ഉയരുകയുമായിരുന്നു.

പാലത്തിന് സമീപത്തുള്ള രണ്ട് വീടുകളിലെ ആളുകളെ ബന്ധുവീടുകളുൾപ്പെടെയുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മറ്റുള്ളവർക്ക് ജാ​ഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. പെട്ടന്ന് ജലനിരപ്പുയർന്നതിന് കാരണം മണ്ണിടിച്ചിലാണോയെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഉദ്യോ​ഗസ്ഥർ കൂടുതൽ പരിശോധന നടത്തുന്നുണ്ട്.

TAGS :

Next Story