Quantcast

മാമി തിരോധാനക്കേസ്; പൊലീസ് വേട്ടയാടുന്നുവെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാർ

തെറ്റ് ചെയ്തെങ്കിൽ ജയിലിൽ പോകാൻ തയ്യാറാണ്

MediaOne Logo

Web Desk

  • Published:

    11 Jan 2025 6:54 AM GMT

Rajith Kumar
X

കോഴിക്കോട്: മാമി തിരോധാനക്കേസിൽ പൊലീസ് വേട്ടയാടുന്നുവെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാർ. പൊലീസ് സ്റ്റേഷനിൽ പോകുന്നതല്ലാതെ മറ്റു ജോലിക്ക് പോകാൻ കഴിയുന്നില്ല. തെറ്റ് ചെയ്തെങ്കിൽ ജയിലിൽ പോകാൻ തയ്യാറാണ്. മാമി മുങ്ങി എന്ന് സംശയിക്കുന്നില്ലെന്നും സോമശേഖരൻ എന്നയാൾക്കാണ് അദ്ദേഹത്തിന്‍റെ ഇടപാടുകൾ അറിയുകയെന്നും രജിത് കുമാർ പറഞ്ഞു.

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ കാണാതായ രജിതിനെയും ഭാര്യയെയും ഇന്നലെ വൈകിട്ട് ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലെന്ന് തുഷാരയുടെ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയെ പോലെ ചോദ്യം ചെയ്യുന്നതിൽ വിഷമിച്ച് നാട് വിട്ടെന്നായിരുന്നു രജിത്കുമാറിന്‍റെ പ്രതികരണം.

ഇരുവരെയും കണ്ടെത്താൻ പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് ഗുരുവായൂരിലേക്ക് പോയതെന്ന് രജിത് കുമാർ മീഡിയവണിനോട് പറഞ്ഞത്. പ്രതികളെക്കാൾ പീഡനമാണ് തനിക്കെന്നും, ചെയ്യാത്ത തെറ്റിനാണ് അനുഭവിക്കുന്നതെന്നുമായിരുന്നു രജിതിൻ്റെ പ്രതികരണം.

ഇരുവരുടെയും ഫോട്ടോ അടക്കമുള്ള നോട്ടീസാണ് ഇന്ന് പോലീസ് പുറത്തിറക്കിയിരുന്നത്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുള്ള ഹോട്ടലിലാണ് ഇവർ കഴിഞ്ഞിരുന്നത്. അവിടെ നിന്നും ഒരു ഓട്ടോറിക്ഷയിൽ ഇരുവരും മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.



TAGS :

Next Story