ബ്രഹ്മപുരത്ത് മമ്മൂട്ടിയുടെ വൈദ്യസഹായം; സൗജന്യ മൊബൈല്‍ മെഡിക്കല്‍ ക്യാംപിന് തുടക്കം
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ഒരുമിച്ചാണ് ക്യാംപ് നടത്തുന്നത്
കൊച്ചി: ബ്രഹ്മപുരത്ത് നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സൗജന്യ മൊബൈല്‍ മെഡിക്കല്‍ ക്യാംപിന് തുടക്കമായി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും കൈകോർത്താണ് ക്യാംപ് നടത്തുന്നത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലൂടെയാണ് മൊബൈൽ മെഡിക്കൽ പര്യടനം. ഡോ. ബിജു രാഘവന്റെ നേതൃത്വത്തിൽ നഴ്സും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്നതാണ് മെഡിക്കൽ സംഘം. വൈദ്യ സഹായത്തിനൊപ്പം ഉന്നത നിലവാരത്തിലുള്ള മാസ്‌കുകളും സൗജന്യമായി നല്‍കിയാണ് ഇവർ ഓരോ വീടും കയറി ഇറങ്ങുന്നത്.
മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.സണ്ണി, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അതിവിദഗ്ധ സംഘം സജ്ജമാണെന്ന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിളളി അറിയിച്ചു.
Adjust Story Font
16