മലപ്പുറത്ത് കടുവയെ കണ്ടെന്ന് വ്യാജപ്രചാരണം; യുവാവ് അറസ്റ്റിൽ
കരുവാരക്കുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയെ കണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശി ജെറിനാണ് അറസ്റ്റിലായത്. വനം വകുപ്പിന്റെ പരാതിയിൽ കരുവാരക്കുണ്ട് പൊലീസാണ് ജെറിനെ അറസ്റ്റ് ചെയ്തത്.
കരുവാരക്കുണ്ടിൽ ആർത്തല ചായ എസ്റ്റേറ്റിന് സമീപ കടുവയെ നേർക്കുനേർ കണ്ടെന്നാണ് ജെറിൻ പറഞ്ഞത്. കടുവ ആക്രമിക്കില്ലെന്ന് തോന്നിയതോടെ വാഹനം നിർത്തി കടുവയുടെ ദൃശ്യം പകർത്തിയെന്നും കടുവ കാട്ടിലേക്ക് മറിഞ്ഞതോടെ യാത്ര തുടർന്നെന്നും ജെറിൻ പറഞ്ഞു. എന്നാൽ, അന്വേഷണം പുരോഗമിച്ചതോടെ പഴയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒയോട് ജെറിൻ സമ്മതിച്ചു.
Next Story
Adjust Story Font
16