ഭക്ഷണത്തിൽ രാസലഹരി കലർത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്

മലപ്പുറം: ഭക്ഷണത്തിൽ രാസ ലഹരി കലർത്തിനൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കോട്ടക്കലിലാണ് സംഭവം. വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ ആണ് പിടിയിലായത്. 2020ൽ പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം2025 വരെ മാർച്ച് വരെ തുടർന്നെന്നാണ് പൊലീസ് പറയുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി ഇയാളെ പരിചയപ്പെട്ടിരുന്നത്. ചികിത്സക്ക് പിന്നാലെ ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.
Next Story
Adjust Story Font
16