Quantcast

ജഡ്ജിയെന്നു പറഞ്ഞ് പൊലീസിനെ പറ്റിച്ചു; യുവാവ് അറസ്റ്റില്‍

ഭീഷണിയുള്ള ജഡ്ജിയാണെന്നു പറഞ്ഞതിനെ തുടർന്ന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    9 Jan 2024 6:25 AM GMT

Man deceives the police by impersonating a judge arrested in Kasaragod Hosdurg
X

കാസര്‍കോട്: ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കബളിപ്പിച്ചയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് ഹൊസ്ദുര്‍ഗ് പൊലീസിന്‍റെ പിടിയിലായത്.

ഇന്നലെ രാത്രിയാണു സംഭവം. പത്തനംതിട്ട ജഡ്ജിയാണെന്നും വാഹനം കേടായെന്നും പറഞ്ഞ് ഇയാൾ നീലേശ്വരം പൊലീസിനെ ഫോണില്‍ വിളിക്കുകയായിരുന്നു. നീലേശ്വരം പൊലീസ് വിവരം കാഞ്ഞങ്ങാട് പൊലീസിലും അറിയിച്ചു. തുടർന്ന് കാഞ്ഞങ്ങാട് പൊലീസ് വാഹനത്തില്‍ ഇയാളെ ഹോട്ടലിൽ എത്തിച്ചു. ഭീഷണിയുള്ള ജഡ്ജിയാണെന്നു സൂചിപ്പിച്ചതിനെ തുടർന്ന് ഹോട്ടലില്‍ പൊലീസ് സുരക്ഷയും ഏർപ്പെടുത്തി.

ഇന്നു പുലര്‍ച്ചെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് പൊലീസിനു സംശയം തോന്നിയത്. തുടര്‍ന്ന് ഐ.ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സബ് കലക്ടറാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. ഇതിനുള്ള പണവും നല്‍കിയിരുന്നില്ല എന്നാണു വിവരം.

Summary: Man who deceives the police by impersonating a judge arrested in Hosdurg, Kasaragod

TAGS :

Next Story