ഇടുക്കിയിൽ രാത്രി വീട്ടിലേക്ക് വരവെ കാൽവഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു
ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി: ചെമ്മണ്ണാറിന് സമീപം രാത്രി ഏലത്തോട്ടത്തിലെ ഇടവഴിയിലൂടെ വീട്ടിലേക്കു വരുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. പള്ളിക്കുന്ന് സ്വദേശി ബിനു എന്ന് വിളിക്കുന്ന ജോണ്‍സൺ ആണ് മരിച്ചത്. ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വീഴ്ചയിൽ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ ഏലത്തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Next Story
Adjust Story Font
16

