കോഴിക്കോട് കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
തൂവാട്ടപ്പൊയിൽ സ്വദേശി രാഘവൻ ആണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് മരുതോങ്കരയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. തൂവാട്ടപ്പൊയിൽ സ്വദേശി രാഘവൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 23നാണ് രാഘവന് കടന്നൽ കുത്തേറ്റത്.
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണമുണ്ടാവുകയായിരുന്നു. തൊഴിലാളികളുടെ നിലവിളികേട്ട് സംഭവസ്ഥലത്തെത്തിയ രാഘവനെ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. രാഘവന്റെ വളർത്തുനായയും കടന്നൽ കുത്തേറ്റ് മരിച്ചിരുന്നു.
Next Story
Adjust Story Font
16