Quantcast

ആലുവയിൽ റോഡരികിൽ കിടന്നുറങ്ങിയ ആൾ ബസ് കയറി മരിച്ചു

സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    12 Aug 2024 5:40 AM GMT

man who was sleeping on the road died after being boarded by a bus in aluva
X

കൊച്ചി: എറണാകുളം ആലുവയിൽ റോഡരികിൽ കിടന്നുറങ്ങിയ ആൾ ബസ് കയറി മരിച്ചു. നിർത്തിയിട്ട സ്കൂൾ ബസിനോട് ചേർന്നാണ് ഇയാൾ കിടന്നുറങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെടാതെ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ഏഴരയോടെയായിരുന്നു അപകടം. സ്‌കൂൾ ട്രിപ്പിന് പോവാനായി ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഇയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

TAGS :

Next Story