Quantcast

'ഭക്ഷണങ്ങളുടെ പാഴ്‌സലിൽ സ്റ്റിക്കർ നിർബന്ധം'; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി

സ്ലിപ്പിലോ, സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതി,സമയം, എത്ര മണിക്കൂറിനുള്ളിൽ കഴിക്കണം തുടങ്ങിയവ പതിപ്പിക്കണം

MediaOne Logo

Web Desk

  • Updated:

    21 Jan 2023 2:32 PM

Published:

21 Jan 2023 11:48 AM

ഭക്ഷണങ്ങളുടെ പാഴ്‌സലിൽ സ്റ്റിക്കർ നിർബന്ധം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്ലിപ്പോ, സ്റ്റിക്കർ ഇല്ലാത്ത പാഴ്സലുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി. സ്ലിപ്പിലോ, സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതി,സമയം, എത്ര മണിക്കൂറിനുള്ളിൽ കഴിക്കണം തുടങ്ങിയവ പതിപ്പിക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.



TAGS :

Next Story