മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം:മുഖ്യപ്രതി ഷുഹൈബ് പിടിയിൽ
നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28) നെ തമിഴ് നാട്ടിൽ നിന്നാണ് പിടികൂടിയത്
മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു പിടിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28) നെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിൽ രണ്ടുപേരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മഞ്ചേരി സ്വദേശി അബ്ദുൽ മജീദും നെല്ലിക്കുത്ത് സ്വദേശി ഷംസീറുമാണ് കസ്റ്റഡിയിലുള്ളത്.
ചൊവ്വാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ സംഘം മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാർഡ് മെമ്പറുമായ അബ്ദുൽ ജലീലിനെ ആക്രമിച്ചത്. മഞ്ചേരി പയ്യനാട് വെച്ച് വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. മഞ്ചേരി സ്വദേശികളായ അബ്ദുൾ മജീദും, ഷുഹൈബുമാണ് ആക്രമണത്തിലെ പ്രധാന പ്രതികൾ.
തലയിലും, നെറ്റിയിലും മുറിവേറ്റ അബ്ദുൾ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കിയിരുന്നു.
Manjeri Municipal Councilor's murder: Main accused Shuhaib arrested
Adjust Story Font
16