Quantcast

മനസിൽ എന്നും അമ്മ മുഖം; മഞ്ജു വാര്യര്‍

'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ

MediaOne Logo

Web Desk

  • Updated:

    2022-02-23 02:37:45.0

Published:

23 Feb 2022 1:33 AM GMT

മനസിൽ എന്നും അമ്മ മുഖം; മഞ്ജു വാര്യര്‍
X

കെ.പി.എ.സി ലളിതയുടെ ഓർമകൾ പങ്കിട്ട് നടി മഞ്ജു വാര്യര്‍. അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്ന് മഞ്ജുവാര്യര്‍. ചേച്ചി എന്നാണ് വിളിച്ചിരുന്നെങ്കിലും മനസിൽ എന്നും അമ്മയുടെ മുഖമാണ്. കെ.പി.എ.സി ലളിതയുടെ അഭിനയത്തിലും ലളിതചേച്ചി വഴികാട്ടിയായിരുന്നുവെന്ന് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

'അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത് ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട.'

TAGS :

Next Story