ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടുമുണ്ടെന്ന് വ്യാജപ്രചാരണം: മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടിയും അന്നയും ചിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു
ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ച തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ അടിമാലി സ്വദേശി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. സി.പി.എം മുഖപത്രത്തിലും സൈബർ പേജുകളിലും വന്ന വാർത്ത തെറ്റെന്ന് തെളിഞ്ഞതോടെയാണ് മറിയക്കുട്ടിയുടെ അടുത്ത നീക്കം. ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ മന്നാങ്കണ്ടം വില്ലേജിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി.
പെൻഷൻ മുടങ്ങിയതിനെ തുടർന്നായിരുന്നു 85 പിന്നിട്ട മറിയക്കുട്ടിയും അന്നയും തെരുവിലിറങ്ങിയത്. മറിയക്കുട്ടിയും അന്നയും ചിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് അവരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ടായി. സി.പി.എം മുഖപത്രത്തിലടക്കം രൂക്ഷ വിമർശനമുയർന്നു. മറിയക്കുട്ടിക്ക് ഒന്നരയേക്കർ സ്ഥലവും രണ്ട് വീടുകളും ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നുമായിരുന്നു വിമർശനം. എന്നാൽ മന്നാങ്കണ്ടം വില്ലേജിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. വീട് നിർമിച്ചു നൽകിയത് തങ്ങളാണെന്ന സി.പി.എം വാദം അന്നയും തള്ളി. വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഈ വയോധികരുടെ തീരുമാനം.
Adjust Story Font
16