Quantcast

'മാർക്ക് ജിഹാദ്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും വിദ്യാഭ്യാസ മന്ത്രി കത്തയച്ചു

ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രഫസർക്കെതിരെ നടപടി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    9 Oct 2021 12:49 PM GMT

മാർക്ക് ജിഹാദ്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും വിദ്യാഭ്യാസ മന്ത്രി കത്തയച്ചു
X

കേരളത്തിൽ മാർക്ക് ജിഹാദെന്ന വിവാദ പരാമർശം നടത്തിയ പ്രഫസർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കത്തയച്ചു. പരാമർശം നടത്തിയ ഡൽഹി യൂണിവേഴ്സിറ്റിയിലെ കിരോരി മാൾ കോളേജിലെ പ്രഫസർ രാകേഷ് കുമാർ പാണ്ഡെയ്‌ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്കെതിരെ വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രഫസർ നടത്തിയതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

വിദ്യാർഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രഫസർ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രഫസർക്കെതിരെ നടപടി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആർ.എസ്.എസുമായി ബന്ധമുള്ള സംഘടനാ നേതാവ് കൂടിയാണ് രാകേഷ് കുമാർ പാണ്ഡെ.

TAGS :

Next Story