Quantcast

20 സംസ്ഥാനങ്ങളിൽനിന്ന് 5,000 വിദ്യാർത്ഥികൾ; ഗ്രാൻഡായി മർകസ് സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യക്കാർ എന്ന ഒറ്റ പരിഗണയിൽ എല്ലാ വിഭാഗം ജനങ്ങളും ഒന്നായി നേടിയെടുത്ത സ്വാതന്ത്ര്യം ആസ്വദിക്കാൻ മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍

MediaOne Logo

Web Desk

  • Published:

    15 Aug 2022 11:38 AM GMT

20 സംസ്ഥാനങ്ങളിൽനിന്ന് 5,000 വിദ്യാർത്ഥികൾ; ഗ്രാൻഡായി മർകസ് സ്വാതന്ത്ര്യ ദിനാഘോഷം
X

കോഴിക്കോട്: 20 സംസ്ഥാനങ്ങളിൽനിന്നും ആറു കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള വിദ്യാർഥികളുടെ സംഗമമായി മർകസിലെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷം. കേന്ദ്ര കാംപസിലെ വിവിധ സ്ഥാപനങ്ങളിലായി നടന്ന ആഘോഷ പരിപാടിയിൽ 5,000ത്തോളം വിദ്യാർഥികൾ പങ്കെടുത്തു. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍ ദേശീയ പതാക ഉയർത്തി.

ഇന്ത്യക്കാർ എന്ന ഒറ്റ പരിഗണയിൽ എല്ലാ വിഭാഗം ജനങ്ങളും ഒന്നായി നേടിയെടുത്ത സ്വാതന്ത്ര്യം ആസ്വദിക്കാൻ മുഴുവൻ ഇന്ത്യക്കാർക്കും അവകാശമുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് കാന്തപുരം പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തിൽ ഇന്ത്യാ രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാൻ എല്ലാ കാലത്തെയും ഭരണാധികാരികളും ജനങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.

വിവിധ ഭാഷകളിൽ രചിച്ച സ്വാതന്ത്ര്യഗീതം വിദ്യാർഥികൾ ആലപിച്ചു. എ.പി മുഹമ്മദ് മുസ്‍ലിയാര്‍, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഖ്താർ ഹസ്റത്ത്, വിവിധ വകുപ്പുമേധാവികൾ ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ 26 സംസ്ഥാനങ്ങളിലുള്ള വിവിധ മർകസ് കാംപസുകളിലും ആഘോഷപരിപാടികൾ നടന്നു.

Summary: 5,000 students from 20 states take part in Markaz Independence day celebration in Karanthur, Kozhikode

TAGS :

Next Story