Quantcast

'വിവാഹം ലൗ ജിഹാദല്ല'; പരാമർശം തിരുത്തി ജോർജ് എം.തോമസ്

'തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുന്ന വിധത്തിൽ ആ കാര്യം അവതരിപ്പിക്കേണ്ടിയിരുന്നില്ല പിന്നീട് തോന്നിയിരുന്നു'

MediaOne Logo

Web Desk

  • Published:

    13 April 2022 5:49 AM GMT

വിവാഹം ലൗ ജിഹാദല്ല; പരാമർശം തിരുത്തി ജോർജ് എം.തോമസ്
X

കോഴിക്കോട്: ലൗ ജിഹാദില്ലെന്നും പറഞ്ഞപ്പോൾ പിഴവ് പറ്റിയതാണെന്നും ജോർജ് എം തോമസ്. ' ഇന്നലെ ഒരു ചാനലിൽ ഞാൻ അങ്ങനെ പറഞ്ഞതായിട്ടാണ് വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാൽ ഞാൻ പറഞ്ഞത് ലൗ ജിഹാദ് എന്ന് പറയുന്ന പദം ഞങ്ങളുടെതല്ല, ആർ.എസ്.എസ് ഉണ്ടാക്കിയിട്ടുള്ള വിഷയമാണ്.കേരളത്തിൽ അങ്ങനെ പ്രതിഭാസം നിലനിൽക്കുന്നില്ല എന്ന് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എൻ.ഐ.ഐ അന്വേഷണ ഏജൻസിയുമെല്ലാം വ്യക്തമാക്കിയതാണ്. അതിനപ്പുറം ഞാന്‍ എന്ത് പറയാനാണ്. എന്നാൽ അങ്ങനെ തെറ്റിദ്ധരിക്കാവുന്ന വിധത്തിലാണ് സംഭാഷണം പുറത്ത് വന്നതതെന്നും' ജോർജ് എം.തോമസ് പറഞ്ഞു.

'തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുന്ന വിധത്തിൽ ആ കാര്യം അവതരിപ്പിക്കേണ്ടിയിരുന്നില്ല പിന്നീട് തോന്നിയിരുന്നു. അത് ഉണ്ടാക്കിയിട്ടുള്ള ഒരു വിവാദം ചില്ലറയല്ല. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് പാർട്ടി നേതാവ് പറഞ്ഞു എന്നുള്ള നിലയിൽ കാര്യങ്ങൾ വന്നപ്പോൾ അത് സമൂഹത്തിൽ ആകെ വലിയ വിമർശനത്തിനും ഇടവന്നിട്ടുണ്ട്. എന്നെ നേരിട്ടും ഒരുപാട് പേർ വിളിച്ചു. ഇന്ത്യക്ക് പുറത്ത് കുവൈറ്റിന്നും യു.എ.ഇയിൽ നിന്നും അമേരിക്കയിൽ നിന്ന് വരെ ആളുകൾ വിളിച്ചിരുന്നുവെന്നും ജോർജ്.എം.തോമസ് പറഞ്ഞു.

കോാടഞ്ചേരിയിൽ സിപിഎം ബ്ലോക്ക് കമ്മിറ്റി മെമ്പറുമായ ഷിജിനും ജോയ്‌സിയും തമ്മിലുള്ള വിവാഹം ലൗ ജിഹാദമാണെന്ന രീതിയിൽ കഴിഞ്ഞ ദിവസം സിപിഎം നേതാവ് ജോർജ് എം തോമസ് പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ജോർജ് എം തോമസിനെ തള്ളി ഡി.വൈ.എഫ്.ഐയും സി.പി.എമ്മും നേരിട്ട് രംഗത്തെത്തിയിരുന്നു. തുടർന്നാണ് തെറ്റുപറ്റിയതായി സമ്മതിച്ച് ജോർജ് എം.തോമസ് രംഗത്തെത്തിയത്.

TAGS :

Next Story