മലപ്പുറം കരിപ്പൂരിൽ വൻ ലഹരിവേട്ട; വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോ എംഡിഎംഎ പിടികൂടി
മുക്കൂട് സ്വദേശി ആഷിഖ് പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ നിന്ന് വൻ എംഡിഎംഎ വേട്ട. മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് യുവാവിന്റെ വീട്ടിൽ നിന്നാണ് ഒന്നരക്കിലോ എംഡിഎംഎ പിടികൂടിയത്. കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
കൊച്ചിയില്‍ ചെറുകിടലഹരി വില്‍പ്പന നടത്തുന്നവര്‍ക്ക് ആഷിഖാണ് ഇത് എത്തിച്ചുനല്‍കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്നാണ് ഇയാളുടെ കരിപ്പൂരുള്ള വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. പിടികൂടിയ എംഡിഎംഎക്ക് 50 ലക്ഷത്തോളം വിലവരും. ഡാൻസാഫും കരിപ്പൂർ പൊലീസും ചേർന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പരിശോധന നടത്തിയത്.
Next Story
Adjust Story Font
16