Quantcast

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 80 കിലോ

ചരക്കുലോറിയിൽ നിന്ന് വടക്കാഞ്ചേരി പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്

MediaOne Logo

Web Desk

  • Published:

    6 Dec 2024 2:36 AM GMT

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 80 കിലോ
X

തൃശൂർ: തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂർ ചുങ്കത്ത് വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. സംഭവത്തിൽ മൂന്ന് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ധർമ്മപുരി സ്വദേശികളായ പൂവരശ് , മണി , ദിവിത്ത് എന്നിവരാണ് പിടിയിലായത്.

TAGS :

Next Story