'വീണയെ സഹായിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ, മൊഴി എടുത്തതിൽ വലിയ പ്രതീക്ഷയില്ല': മാത്യു കുഴൽനാടൻ
കോടതിയിൽ മാത്രമാണ് പ്രതീക്ഷ. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ മൊഴി എടുത്തതിൽ വലിയ പ്രതീക്ഷയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വീണയെ സഹായിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെന്നും മറിച്ചാണെങ്കിൽ ഇഡിയെ കൊണ്ട് അന്വേഷിപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസുമായും മുഖ്യമന്ത്രി ഉണ്ടാക്കിയ അന്തർധാര സജീവമാണ്. കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും കുഴൽനാടൻ പറഞ്ഞു. കേന്ദ്ര സർക്കാരിന് ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ നേരെത്തെ നടപടിയുണ്ടായേനെ. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കുഴൽനാടൻ വ്യക്തമാക്കി.
അന്വേഷണം ആരെ സഹായിക്കാനായിരുന്നുവെന്നത് പകൽപോലെ വ്യക്തമാണ്. കേന്ദ്ര സർക്കാർ ഇതുവരെ ഒരുനടപടിയും എടുത്തിട്ടില്ല. മൊഴിയെടുത്തു എന്ന് പറയുന്നതിൽ അമിത ആവേശമോ പ്രതീക്ഷയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്നതടക്കം ആരോപണങ്ങൾ മാത്യുകുഴൽനാടൻ ഉന്നയിച്ചിരുന്നു.
Adjust Story Font
16