Quantcast

മാസപ്പടി വിവാദം; വീണ മാത്രമല്ല പിണറായിയും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ

ഭീകരബന്ധം പറഞ്ഞ് എസ്എഫ്ഐഒ അന്വേഷണം നീട്ടുന്നത് ടോം ആൻഡ് ജെറി ഷോയ്ക്കാണെന്നും മാത്യു കുഴൽനാടന്‍

MediaOne Logo

Web Desk

  • Updated:

    2024-12-19 07:58:38.0

Published:

19 Dec 2024 7:57 AM GMT

മാസപ്പടി വിവാദം; വീണ മാത്രമല്ല പിണറായിയും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ
X

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ വീണ മാത്രമല്ല പിണറായി വിജയനും പണം വാങ്ങിയതായി തെളിഞ്ഞെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ.

'കോൺഗ്രസ് തുടക്കത്തിലെ പറഞ്ഞ അതേ കാര്യങ്ങളാണ് എസ്എഫ്ഐഒയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പ്രതിരോധം തീർത്ത സിപിഎമ്മിന്റെ നിലപാട് അറിയാൻ ആഗ്രഹമുണ്ട്'- മാത്യു കുഴൽനാടൻ പറഞ്ഞു.

ഭീകരബന്ധം പറഞ്ഞ് എസ്എഫ്ഐഒ അന്വേഷണം നീട്ടുന്നത് ടോം ആൻഡ് ജെറി ഷോയ്ക്കാണെന്നും മാത്യു കുഴൽനാടന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഒരു സേവനവും ചെയ്യാതെയാണ് പൈസ വാങ്ങിയതെന്ന് തെളിഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന് വേണ്ടി പണം വാങ്ങിയെന്നാണ് ഇന്നലെ എസ്എഫ്ഐഒ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ആ പി.വി ഞാനല്ല എന്ന് പറയാൻ പിണറായി വിജയന് ആർജവമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പറയുന്നില്ലെങ്കിൽ അത് അംഗീകരിക്കലാണെന്നും തുറന്ന് പറയാനുള്ള ധൈര്യം സിപിഎമ്മിനെങ്കിലും ഉണ്ടോയെന്നും കുഴൽനാടൻ ചോദിച്ചു.

'ബിജെപിയും കേന്ദ്രസര്‍ക്കാരും ആഗ്രഹിച്ചാല്‍ മറച്ചുപിടിക്കാന്‍ പറ്റാത്ത തരത്തിലുള്ള തെളിവുകള്‍ പുറത്തുവന്നു. പിണറായിയും കുടുംബവും കൊള്ളനടത്തുന്നുവെന്നത് നിഷേധിച്ച് സിപിഎം സെക്രട്ടറിയേറ്റാണ് രംഗത്തുവന്നത്. സിപിഎം എത്രകാലം ജനങ്ങളെ കബളിപ്പിക്കുമെന്ന് കണ്ടറിയണം. നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Watch Video Report


TAGS :

Next Story