പത്തനംതിട്ടയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്ന് എംഡിഎംഎ പിടികൂടി
കസ്റ്റഡിയിലെടുത്ത അനിക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

പത്തനംതിട്ട: പന്തളം കുരമ്പാലയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി ജീവനക്കാരൻ അനി ആണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജില്ലയുടെ വിവിധയിടങ്ങളിലായി എക്‌സൈസും പൊലീസും സംയുക്ത പരിശോധന നടത്തിവരികയാണ്. അടുത്തിടെ എംഡിഎംഎയുമായി അറസ്റ്റിലായ പ്രതിയിൽ നിന്നാണ് പന്തളം കൂരമ്പാലയിൽ മാസങ്ങളായി പ്രവർത്തിച്ചുവരുന്ന പൂജാ സ്റ്റോറിൽ എംഡിഎംഎ വിൽപന നടത്തുന്നതായി വിവരം ലഭിക്കുന്നത്.
തുടർന്ന് പരിശോധന നടത്തുകയും നാല് ഗ്രാം എംഡിഎംഎ കണ്ടെത്തുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത അനിക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.
പന്തളം കേന്ദ്രീകരിച്ച് ലഹരിവിൽപന വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഇവയ്ക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു
Adjust Story Font
16