Quantcast

'ഇപ്പോൾ മൗനം പാലിച്ചാൽ മറ്റു പലരും ആവർത്തിക്കും'; ഗവർണറുടെ മാധ്യമവിലക്കിനെതിരെ ബി.ആർ.പി ഭാസ്‌കർ

മീഡിയവണ്‍, കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകളെയാണ് വൈകീട്ട് നാലിനു നടന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-10-24 12:32:26.0

Published:

24 Oct 2022 12:31 PM GMT

ഇപ്പോൾ മൗനം പാലിച്ചാൽ മറ്റു പലരും ആവർത്തിക്കും; ഗവർണറുടെ മാധ്യമവിലക്കിനെതിരെ ബി.ആർ.പി ഭാസ്‌കർ
X

കൊച്ചി: ഗവർണറുടെ വാർത്താസമ്മേളനത്തിൽ മീഡിയവൺ ഉൾപ്പെടെ നാല് മാധ്യമങ്ങളെ വിലക്കിയ സംഭവത്തിൽ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ. അധികാരസ്ഥാനത്തിരിക്കുന്നവർ വിവേചനപരമായി പ്രവർത്തിക്കാൻ പാടില്ലെന്ന് ബി.ആർ.പി ചൂണ്ടിക്കാട്ടി.

വാർത്താസമ്മേളനം വിളിക്കുമ്പോൾ എല്ലാവരെയും വിളിക്കാൻ രാജ്ഭവൻ ബാധ്യസ്ഥരാണ്. വിവേചനപരമായ ഈ പ്രവർത്തനത്തിനെതിരെ നിലകൊള്ളേണ്ട ചുമതല മാധ്യമലോകത്തിനുണ്ട്. ഇപ്പോൾ വിവേചനത്തിൽ മൗനം പാലിച്ചാൽ മറ്റു പലരും ഇത്തരം പ്രവർത്തനം ആവർത്തിക്കും. മാധ്യമങ്ങൾക്ക് നേരെയുള്ള വിവേചനം നിരുത്സാഹപ്പെടുത്തണമെന്നും ബി.ആർ.പി പറഞ്ഞു.

മീഡിയവണിനു പുറമെ കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകളെയാണ് വൈകീട്ട് നാലിനു നടന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയത്. കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ രാവിലെ പറഞ്ഞിരുന്നു. രാജ്ഭവനിലേക്ക് അപേക്ഷ അയച്ചാൽ പരിശോധിച്ച് തീരുമാനിക്കാമെന്നും അറിയിച്ചു. അതനുസരിച്ച് എല്ലാ മാധ്യമങ്ങളും രാജ്ഭവനെ സമീപിച്ചെങ്കിലും മീഡിയവൺ ഉളൾപ്പെടെയുള്ള ചാനലുകൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

വി.സി നിയമന വിഷയത്തിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെ ഗവർണർ ഇന്ന് അധിക്ഷേപിച്ചിരുന്നു. കേരളത്തിലേത് കേഡർ മാധ്യമപ്രവർത്തകരാണെന്നായിരുന്നു ആക്ഷേപം. കേഡർമാരോട് പ്രതികരിക്കില്ല. യഥാർത്ഥ മാധ്യമപ്രവർത്തകർക്ക് രാജ്ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവരോട് പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു. വി.സിമാരുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കത്തെ മുഖ്യമന്ത്രി അതിരൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ ഗവർണറുടെ പ്രതികരണം തേടിയത്.

Summary: Senior journalist BRP Bhaskar criticizes media ban in Kerala governor's press meet in Rajbhavan

TAGS :

Next Story