ഗൾഫ് വിദ്യാർഥികൾക്കായി മീഡിയവൺ അക്കാദമിയിൽ അവധിക്കാല മീഡിയ ക്യാമ്പ്; അപേക്ഷ ക്ഷണിച്ചു
മൊബൈൽ ജേണലിസവും വിഷ്വൽ മീഡിയ പ്രൊഡക്ഷനുമാണ് പ്രധാന പരിശീലന വിഷയങ്ങൾ
കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പ്രമുഖ മാധ്യമ പഠനസ്ഥാപനമായ മീഡിയ വൺ അക്കാദമി അവധിക്കാലത്ത് പ്രത്യേക മീഡിയാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 5 മുതൽ 10 വരെയാണ് മീഡിയവൺ ക്യാമ്പസിൽ വച്ച് ഈ വർക്ഷോപ്പുകൾ നടക്കുന്നത്. മൊബൈൽ ജേണലിസവും വിഷ്വൽ മീഡിയ പ്രൊഡക്ഷനുമാണ് പ്രധാന പരിശീലന വിഷയങ്ങൾ.
പത്രപ്രവർത്തനത്തിൽ താല്പര്യമുള്ള വിദ്യാർഥികൾക്ക് റിപ്പോർട്ടിംഗ്, ക്യാമറ ഓപ്പറേഷൻ,വീഡിയോ എഡിറ്റിംഗ്, ഇന്റർവ്യൂ ടെക്നിക്കുകൾ എന്നിവയിൽ പരിശീലനം ലഭിക്കും. ഡിജിറ്റൽ മാധ്യമങ്ങളിലെ പത്രപ്രവർത്തന സാധ്യതകൾ സമഗ്രമായി പരിചയപ്പെടുത്തുന്ന തരത്തിലാണ് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
https://mediaoneacademy.com/courses/mojo-mobile-journalism-gulf-students/
സിനിമയിലും വിഷ്വൽ മീഡിയാ പ്രൊഡക്ഷനിലും താല്പര്യമുള്ള വിദ്യാർഥികൾക്ക് തിരക്കഥാരചന, സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. മീഡിയ വൺ അക്കാദമിയിലെ അധ്യാപകർക്ക് പുറമെ സിനിമ മേഖലയിലെ പ്രമുഖരും മീഡിയവണ്ണിലെ മാധ്യമ പ്രവർത്തകരും നേതൃത്വം നൽകുന്നതാണ് ഈ പരിശീലന പരിപാടികൾ.
https://mediaoneacademy.com/courses/visual-media-production-gulf-students/
പരിശീലന കേന്ദ്രീകൃതമാണ് ക്ലാസുകൾ. വിദ്യാർഥികൾ സ്വന്തമായി പ്രോജക്ടുകൾ തയ്യാറാക്കുന്ന രീതിയിലാണ് പഠന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അതുവഴി പ്രായോഗിക പരിചയം വിദ്യാർത്ഥികൾക്ക് ലഭിക്കും.
15 വയസ്സ് മുതൽ 20 വയസ്സ് വരെയുള്ള വിദ്യാർഥികൾക്കാണ് ഈ ക്യാമ്പിൽ പങ്കെടുക്കാനാവുക. താല്പര്യമുള്ള വിദ്യാർഥികൾ മീഡിയവൺ അക്കാദമിയുമായി ബന്ധപ്പെടുക.
Apply now
https://mediaoneacademy.com/apply-online-2/
വിശദവിവരങ്ങൾക്ക്:
8943347460, 8943347400, 0495 - 2359455
www.mediaoneacademy.com
academy@mediaonetv.in
Adjust Story Font
16