'SIT അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ തേടരുത്': ഹൈക്കോടതിയുടെ മുന്നറിയിപ്പ്
വിവരങ്ങൾ തേടുന്ന മാധ്യമപ്രവർത്തകരുടെ വിശദാംശങ്ങൾ എസ്ഐടി തെളിവുകൾ സഹിതം കോടതിയെ അറിയിക്കണമെന്നും നിർദേശം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മാധ്യമങ്ങൾക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. എസ്ഐടി അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ തേടരുതെന്നും ഇത്തരം സംഭവങ്ങൾ കോടതി ഗൗരവപൂർവ്വം കാണുമെന്നുമാണ് മുന്നറിയിപ്പ് നൽകിയത്. വിവരങ്ങൾ തേടുന്ന മാധ്യമപ്രവർത്തകരുടെ വിശദാംശങ്ങൾ എസ്ഐടി തെളിവുകൾ സഹിതം കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.
നിരന്തരമായി ചില മാധ്യമങ്ങൾ അന്വേഷണ സംഘത്തെ ബന്ധപ്പെടുന്നുവെന്നും അന്വേഷണ പുരോഗതിയും ആരോപണവിധേയർക്കെതിരായ വിവരങ്ങൾ എന്നിവ തേടുന്നതായുള്ള ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് കോടതിയുടെ നടപടി.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.
Next Story
Adjust Story Font
16