Quantcast

മീഡിയവണ്‍ വിലക്ക്; സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-03-28 07:37:01.0

Published:

28 March 2022 6:30 AM GMT

മീഡിയവണ്‍ വിലക്ക്; സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു
X

ഡല്‍ഹി: മീഡിയവണ്‍ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. വിലക്കിനെതിരെ മീഡിയവണ്‍ മാനേജ്മെന്‍റും എഡിറ്റർ പ്രമോദ് രാമനും നല്‍കിയ ഹരജിക്കൊപ്പം പത്രവര്‍ത്തക യൂണിയന്‍ നല്‍കി ഹരജിയിലും കോടതി വാദം കേള്‍ക്കും. ഏപ്രിൽ ഏഴിനാകും ഹരജി വീണ്ടും പരിഗണിക്കുക.

കെ.യു.ഡബ്ള്യൂ.ജെക്ക് വേണ്ടി ജനറൽ സെക്രട്ടറി, സെക്രട്ടറി ഷബ്ന സിയാദ്, സംസ്ഥാന കമ്മിറ്റി അംഗം സനോജ് എം.പി എന്നിവരാണ് സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തത്. സംപ്രേക്ഷണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും മൗലിക അവകാശങ്ങളുടെ ലംഘനവും ആണെന്ന് ആരോപിച്ചായിരുന്നു ഹരജി.



TAGS :

Next Story