മാറിയ മുഖവും മാറാത്ത മൂല്യങ്ങളുമായി മീഡിയവൺ മൊബൈൽ ആപ്പ് പ്രേക്ഷകരിലേക്ക്
വാർത്തകളും വിശകലനങ്ങളും വാർത്തകൾക്കപ്പുറത്തെ കാഴ്ചകളും കണക്കുകളും സമഗ്രമായി അവതരിപ്പിക്കുന്ന ഇൻഫോഗ്രാഫിക്‌സ് കാർഡുകളും വീഡിയോ റീലുകളും ഹോംപേജിൽ തന്നെ ലഭ്യമാകും
കോഴിക്കോട്: മാറിയ മുഖവും ഫീച്ചറുകളും മാറാത്ത മൂല്യങ്ങളുമായി മീഡിയവണിന്റെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പ്രേക്ഷകരുടെ കൈകളിലെത്തുന്നു. ഒരു ക്ലിക്കകലെ ഇനി ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാം, അനുഭവിക്കാം.
മികച്ച വായനാനുഭവത്തിനു പ്രാധാന്യം നൽകി പുത്തൻ സാങ്കേതിക തികവോടെയാണ് ആപ്പ് നവീകരിച്ചിരിക്കുന്നത്. വെറും വാർത്തകൾ മാത്രമല്ല ആപ്പിൽ നിങ്ങളെ കാത്തിരിക്കുന്നത്. വാർത്തകളും വിശകലനങ്ങളും വാർത്തകൾക്കപ്പുറത്തെ കാഴ്ചകളും കണക്കുകളും സമഗ്രമായി അവതരിപ്പിക്കുന്ന ഇൻഫോഗ്രാഫിക്‌സ് കാർഡുകളും വീഡിയോ റീലുകളും ഹോംപേജിൽ തന്നെ ലഭ്യമാകും.
വീഡിയോ വിഭാഗത്തിൽ മീഡിയവൺ ടി.വി പ്രോഗ്രാമുകൾക്കു പുറമെ ഡിജിറ്റൽ ഷോകളും പോഡ്കാസ്റ്റുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാറ്റഗറി തിരഞ്ഞെടുക്കുന്നതോടൊപ്പം പ്രധാന വാർത്തകളും ഇൻഫോ കാർഡുകളും നഷ്ടപ്പെടാതിരിക്കാൻ കൃത്യമായ നോട്ടിഫിക്കേഷനുകളും ലഭിക്കും. ഇഷ്ടപ്പെട്ട വാർത്തകൾ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും ആഴത്തിലുള്ള വായനയ്ക്കായി സേവ് ചെയ്തുവെക്കാനും കഴിയും.
പുതിയ കാഴ്ചകളും കൂടുതൽ വാർത്തകളുമായി എത്തുന്നു മാറിയ മീഡിയവൺ ആപ്പ്. പുതിയ വാർത്താനുഭവത്തിനായി ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ...
ആൻഡ്രോയ്ഡ് ആപ്പ്: https://click.mediaoneonline.com/AndroidApp
ഐ.ഒ.എസ് ആപ്പ്: https://click.mediaoneonline.com/IOSApp
Summary: MediaOne's new mobile app reaches audiences with updated face, features and unchanged values
Adjust Story Font
16