Quantcast

ലഹരി അടങ്ങിയ മരുന്ന് നൽകിയില്ല; നെയ്യാറ്റിൻകരയിൽ മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്തു

മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ നിർത്തിയിട്ട ബൈക്കും തകർത്തു

MediaOne Logo

Web Desk

  • Updated:

    10 March 2025 11:52 AM

Published:

10 March 2025 10:59 AM

neyyattinkara medical shop
X

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ലഹരി അടങ്ങിയ മരുന്ന് നൽകാത്തിതിന് മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്തു. ഡോക്ടർമാരുടെ കുറിപ്പില്ലാതെ മരുന്ന് നൽകില്ലെന്ന് ജീവനക്കാർ മറുപടി നൽകിയതിൽ പ്രകോപിതരായാണ് മെഡിക്കൽ സ്റ്റോർ തകർത്തത്.

നെയ്യാറ്റിൻകരയിലേ അപ്പോളോ മെഡിക്കൽ ഷോപ്പാണ് യുവാക്കൾ തകർത്തത്. ലഹരി സാന്നിധ്യമുള്ള മരുന്നാണ് യുവാക്കൾ ആവശ്യപ്പെട്ടത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. മൂന്ന് യുവാക്കളാണ് ആക്രമണത്തിന് പിന്നിൽ. മെഡിക്കൽ ഷോപ്പിന്റെ മുന്നിൽ നിർത്തിയിട്ട ബൈക്കും തകർത്തു. കത്തി ഉപയോഗിച്ച് ജീവനക്കാരെ യുവാക്കൾ ഭീഷണിപ്പെടുത്തുന്നുണ്ട്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story