കുസാറ്റിലെ വിദ്യാർഥിനികൾക്കുള്ള ആർത്തവ അവധി സ്വാഗതാർഹം: നജ്ദ റൈഹാൻ
മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഇത് മാതൃകാപരമായി നടപ്പിലാക്കപ്പെടണം.
തിരുവനന്തപുരം: കുസാറ്റിലെ വിദ്യാർഥിനികൾക്കായുള്ള ആർത്തവ അവധി സാമൂഹിക നീതി നടപ്പാക്കുന്നതിലേക്കുള്ള ചരിത്രനീക്കമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ. മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഇത് മാതൃകാപരമായി നടപ്പിലാക്കപ്പെടണം.
നടപ്പിലാക്കുന്നതിലെ അശാസ്ത്രീയതയും അമിതാവേശവും മൂലം അവധി നിഷേധിക്കപ്പെടുന്നതോ വ്യക്തികളുടെ സ്വകാര്യത ഹനിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടാവരുത്.
ആർത്തവ അവധിയുടെ രണ്ട് ശതമാനം അവധി കണക്കാക്കുന്ന കാലയളവിലെ അവസാനം മാത്രം പരിഗണിച്ച് വിദ്യാർഥിനികളുടെ സ്വകാര്യത ഉറപ്പ് വരുത്തിക്കൊണ്ടാവണം ഇത് നടപ്പിലാക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16