ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി നിലനിർത്തണമെന്ന് കേരളം
ദൂരപരിധി 200 മീറ്ററാക്കിയ ട്രിബ്യൂണല്‍ ഉത്തരവ് സുപ്രിം കോടതി ഇന്നലെ ശരിവച്ചിരുന്നു
ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി നിലനിർത്തണമെന്ന് കേരളം. ദൂരപരിധി 200 മീറ്ററാക്കിയ ട്രിബ്യൂണല്‍ ഉത്തരവ് സുപ്രിം കോടതി ഇന്നലെ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് കേരളം കോടതിയെ സമീപിച്ചത്. ദൂരപരിധി 200 മീറ്ററാക്കിയാൽ സംസ്ഥാനത്തെ വികസന പദ്ധതികളെ ബാധിക്കുമെന്നാണ് കേരളത്തിന്‍റെ വാദം.
ജനവാസ മേഖലയിൽ നിന്നും ക്വാറികൾ പ്രവർത്തിക്കുന്നതിനുള്ള ദൂരം 50 മീറ്റർ എന്നുള്ളത് 200 മീറ്ററാക്കി കൊണ്ട് ജൂലൈ 21നാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിറക്കിയത്. ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ക്വാറി ഉടമകളുടെ വാദം പരിഗണിച്ച് കേരളാ ഹൈക്കോടതി അന്ന് ഹരിത ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയിരുന്നു. ക്വാറിയുടെ ദൂരപരിധി 50 മീറ്ററാക്കണമെന്ന ആവശ്യത്തിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയശേഷം ഹരിത ട്രിബ്യൂണൽ അക്കാര്യം വീണ്ടും പരിഗണിക്കുമെന്നായിരുന്നു ഹൈക്കോടതി വിധി. എന്നാൽ ക്വാറിയുടെ പരിധി 50 മീറ്ററാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകളും സംസ്ഥാന സർക്കാരും സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
Adjust Story Font
16