ടീം പിണറായി 2.0 : കെ.എൻ ബാലഗോപാൽ ധനമന്ത്രി; ഉന്നത വിദ്യാഭ്യാസം ആർ. ബിന്ദുവിന്
രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകളെ സംബന്ധിച്ച് ഏകദേശ ധാരണയായി. ആഭ്യന്തരം, പൊതുഭരണം, ഐ.ടി വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി തന്നെ വഹിക്കും. വീണാ ജോർജാണ് ആരോഗ്യ മന്ത്രി. പി.രാജീവ് വ്യവസായം, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ് ധനമന്ത്രി. മുതിർന്ന സി.പി.എം നേതാവ് എം.വി ഗോവിന്ദൻ തദ്ദേശം ,എക്സൈസ് എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും. ആർ.ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി.എൻ വാസവൻ സഹകരണ, റെജിസ്ട്രേഷൻ മന്ത്രിയാകും. വിദ്യാഭ്യാസം , തൊഴിൽ തുടങ്ങിയ വകുപ്പുകൾ വി.ശിവൻകുട്ടി കൈകാര്യം ചെയ്യും.
സജി ചെറിയാൻ - ഫിഷറീസ്, സാംസ്കാരികം, അഹമ്മദ് ദേവർകോവിൽ - തുറമുഖം, പുരാവസ്തു ഗവേഷണം, മ്യൂസിയം , കെ കൃഷ്ണൻ കുട്ടി -വൈദ്യുതി , റോഷി അഗസ്റ്റിൻ- ജലവിഭവം, വി. അബ്ദുറഹ്മാൻ - ന്യൂനപക്ഷകാര്യം, കായികം,ഹജ്ജ് , വഖഫ് , ആന്റണി രാജു - ഗതാഗതം, അഡ്വ. പി.എ മുഹമ്മദ് റിയാസ് - പൊതുമരാമത്ത് , ടൂറിസം , എ.കെ ശശീന്ദ്രൻ - വനം വകുപ്പ് എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാരുടെ വകുപ്പുകൾ. കെ രാധാകൃഷ്ണനാണ് ദേവസ്വം മന്ത്രി. പിന്നോക്ക ക്ഷേമ വകുപ്പും അദ്ദേഹത്തിനാണ്.
Adjust Story Font
16