Quantcast

സർവകലാശാല വിസി നിയമനം; കാര്യങ്ങൾ പോകുന്നത് ഗവർണറുമായുള്ള തുറന്ന സംഘട്ടനത്തിലേക്കെന്ന് മന്ത്രി ആര്‍.ബിന്ദു

ഗവർണറുടെ ഇടപെടൽ ഹൈക്കോടതി വിധിയോടുള്ള വെല്ലുവിളിയാണ്

MediaOne Logo

Web Desk

  • Updated:

    2024-11-28 03:33:00.0

Published:

28 Nov 2024 2:55 AM GMT

R Bindu
X

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ആർ.ബിന്ദു. കാര്യങ്ങൾ പോകുന്നത് ഗവർണറുമായുള്ള തുറന്ന സംഘട്ടനത്തിലേക്കെന്ന് മന്ത്രി മീഡിയവണിനോട് പറഞ്ഞു .

ഗവർണറുടെ ഇടപെടൽ ഹൈക്കോടതി വിധിയോടുള്ള വെല്ലുവിളിയാണ്. വിധിപ്പകർപ്പ് കൈപ്പറ്റുന്നതിന് മുൻപ് ചാൻസലർ ധൃതിപിടിച്ച് നിയമനം നടത്തി. ചാൻസിലറുടെ നിലപാടിനെതിരെ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം വിസി നിയമനത്തില്‍ ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിയമനം ചട്ടവിരുദ്ധവും ഏകപക്ഷീയവുമെന്ന് കാട്ടി ഹരജി നൽകും. മുൻ ഹൈക്കോടതി വിധികൾ സൂചിപ്പിച്ചാകും ഹരജി നൽകുക. ഇന്നോ നാളെയോ ഹരജി നൽകാനാണ് തീരുമാനം. കോടതിയെ സമീപിക്കാൻ സർക്കാരിന് അനുകൂലമായി നിയമോപദേശം ലഭിച്ചു. ഇന്നോ നാളെയോ ഹരജി നൽകാനാണ് തീരുമാനം.



TAGS :

Next Story