'കോടതി വിധി അംഗീകരിക്കുന്നു'; കണ്ണൂർ വി.സി പുനർനിയമനം റദ്ദാക്കിയതിൽ മന്ത്രി ബിന്ദു
വി.സി നിയമനം നടത്താനുള്ള ഉത്തരവാദിത്തം ഗവർണർക്കാണ്. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് അദ്ദേഹം അതു ചെയ്യേണ്ടതെന്നും ബിന്ദു
ആര്‍. ബിന്ദു, ഡോ. ഗോപിനാഥ് രവീന്ദ്രന്‍
മലപ്പുറം: കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഉന്നത കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് ബിന്ദു പറഞ്ഞു. നിയമന കാര്യത്തിൽ സർക്കാർ ഒരു നിർദേശം മുന്നോട്ടുവയ്ക്കുക മാത്രമാണു ചെയ്തതെന്നും അവർ പറഞ്ഞു.
''വിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. എന്തുതന്നെയായാലും പരമോന്നത നീതിപീഠമായ സുപ്രിംകോടതിയുടെ വിധി അംഗീകരിക്കുന്നു. വിധിപ്പകർപ്പ് കിട്ടിയതിനുശേഷം കൂടുതൽ പ്രതികരിക്കാം.''
എ.ജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഒരു നിർദേശം മുന്നോട്ടുവയ്ക്കുക മാത്രമാണ് സർക്കാർ ചെയ്തത്. നിയമനം നടത്താനുള്ള ഉത്തരവാദിത്തം ഗവർണറിൽ നിക്ഷിപ്തമാണ്. സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് അദ്ദേഹം അതു ചെയ്യേണ്ടതെന്നും ബിന്ദു കൂട്ടിച്ചേർത്തു.
Summary: Higher Education Minister R Bindu accepts the Supreme Court verdict canceling Kannur University VC Dr Gopinath Ravindran's re-appointment.
Adjust Story Font
16