Quantcast

'ഇത്തരമൊരു രീതി ഇടതുപക്ഷത്തിനില്ല'; കാഫിർ വിവാദത്തിൽ മന്ത്രി റിയാസ്

പൊലീസ് അന്വേഷണം നടക്കുന്ന വിഷയത്തിൽ മന്ത്രിയായ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    17 Aug 2024 12:27 PM IST

Minister Riyas reaction on Kafir screeshot
X

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ മന്ത്രിയായ താൻ അഭിപ്രായം പറയുന്നത് ശരിയെന്ന് പി.എ മുഹമ്മദ് റിയാസ്. പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും നേതാക്കൾ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും റിയാസ് പറഞ്ഞു.

ഗോവിന്ദൻ മാസ്റ്റർ ഇന്നലെ വ്യക്തമായി പറഞ്ഞുകഴിഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ഇടതുപക്ഷത്തിന്റെ രീതിയല്ല. രാഷ്ട്രീയമായാണ് ഇടതുപക്ഷം എപ്പോഴും കാര്യങ്ങളെ സമീപിക്കാറുള്ളതെന്നും മന്ത്രി പറഞ്ഞു.



TAGS :

Next Story