മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിലപാട് കേരളത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിൻ
142 അടിയിൽ നിന്നും ജലനിരപ്പുയർത്തില്ലെന്ന കോടതി പരാമർശം കേരളത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണ്. പുതിയ ഡാം വേണമെന്ന ആവശ്യവും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിലപാട് കേരളത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ. 142 അടിയിൽ നിന്നും ജലനിരപ്പുയർത്തില്ലെന്ന കോടതി പരാമർശം കേരളത്തിന്റെ ആവശ്യത്തിന് ലഭിച്ച അംഗീകാരമാണ്. പുതിയ ഡാം വേണമെന്ന ആവശ്യവും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുന്നോടിയായി നടക്കുന്ന പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കാൻ ഇനി എത്രകാലം കൂടി വേണമെന്ന് കേരളത്തോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരളം കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികളിൽ ബുധനാഴ്ചയാണ് അന്തിമവാദം തുടങ്ങിയത്.
Next Story
Adjust Story Font
16