'അട്ടപ്പാടിയിലെ കുഞ്ഞ് മരിച്ചത് ചികിത്സ കിട്ടാതെയല്ല'; സർക്കാറിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
''സഭയെ തെറ്റിധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചു''
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് സർക്കാറിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ചികിത്സ കിട്ടാത്തതുകൊണ്ടല്ല കുഞ്ഞ് മരിച്ചതെന്നും മന്ത്രി പറഞ്ഞു. മരണം അറിഞ്ഞ ഉടനെ ഉദ്യോഗസ്ഥരെ അയച്ചിരുന്നു. ആരോഗ്യ വകുപ്പിനും പട്ടിക വികസന വകുപ്പിനും വീഴചയില്ല. സഭയെ തെറ്റിധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. കോട്ടത്തറ ആശുപത്രിയിൽ വൈദ്യുതി വിച്ഛേദിച്ചിട്ടില്ല. ആദിവാസികളേയും പൊതുസമൂഹത്തേയും ചിലർ തെറ്റ് ധരിപ്പിക്കാൻ ശ്രമിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടു ദിവസം മുൻപാണ് അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന്റെ നാല് മാസം പ്രായമായ കുഞ്ഞ് അസുഖം മൂലം മരിച്ചത്. മൂന്നരകിലോമീറ്റർ നടന്നും വള്ളിയിൽ തൂങ്ങി പുഴകടന്നുമാണ് അട്ടപ്പാടി അയ്യപ്പൻ കുഞ്ഞിനെ സംസ്‌കരിച്ചത്. മുരഗള ഊരിലാണ് ഇദ്ദേഹത്തിന്റെ വീട്. ഊരിലേക്ക് യാത്രാസൗകര്യം ഇല്ലാത്തതിനാലാണ് സ്വന്തം കുഞ്ഞിന്റെ മൃതദേഹം ഇങ്ങനെ കൊണ്ടുപോകേണ്ടി വന്നത്.
കുഞ്ഞിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം ചെയ്തത്. തിരികെ ഊരിലെത്തി സംസ്‌ക്കരിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു. ഊരിലേക്കുള്ള വഴിയിൽ തടിക്കുണ്ട് വരെ മാത്രമെ ആബുലൻസ് വരൂ. പിന്നെ നടക്കുകയാണ് പതിവ്. സ്വന്തം കുഞ്ഞിന്റെ മൃതദേഹം നേഞ്ചോട് ചേർത്ത് അയ്യപ്പൻ നടന്നു. കാടും തോടും തൂക്കുപാലവും കടന്ന്. കണ്ടാൽ നെഞ്ച് ഉലഞ്ഞ് പോകുന്നതായിരുന്നു പാലമില്ലത്ത പുഴക്ക് കുറകെയുള്ള മരത്തിലൂടെയുള്ള യാത്ര. അയ്യപ്പനും മുരഗള ഊരിലുള്ളവർക്കും ഇത് പുതിയ അനുഭവമല്ല. എന്നാൽ കുഞ്ഞിന്റെ മൃതദേഹം കാണനെത്തിയ എം.പി ശ്രീകണ്ഠനടക്കമുള്ളവർക്ക് ഇത് പുതിയ അനുഭവം തന്നെയായിരുന്നു.
Adjust Story Font
16