Quantcast

അർജൻറീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കും; മന്ത്രി വി. അബ്ദുറഹ്മാൻ നാളെ സ്​പെയിനിൽ

അർജൻറീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തും

MediaOne Logo

Web Desk

  • Published:

    3 Sep 2024 2:10 PM GMT

argentina football association kerala
X

തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ മന്ത്രി വി. അബ്ദുറഹ്മാൻ സ്​പെയിനിലേക്ക്. ബുധനാഴ്ച സ്പെയിനിലെ മഡ്രിഡിൽ എത്തുന്ന മന്ത്രി അർജൻറീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തും. സ്പോർട്സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിക്കൊപ്പം ഉണ്ടാകും.

മൂന്ന് ദിവസം സംഘം സ്​പെയിനിലുണ്ടാകും. അർജന്റീന ടീം കേരളത്തിലേക്ക് എന്ന് വരുമെന്ന കാര്യത്തിൽ മൂന്ന് ദിവസത്തെ ചർച്ചയിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

മുമ്പും അർജന്റീന പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ കളിക്കാനുള്ള ക്ഷണം സ്വീകരിച്ച വിവരം ഈ വർഷം ആദ്യം അർജന്റീന ഫുട്ബാൾ അസോസിയേഷൻ കത്തിലൂടെ അറിയിച്ചിരുന്നു.

ടീം അടുത്തവർഷം പകുതിയോടെ കേരളത്തിലേക്ക് വരുമെന്നാണ് സൂചന. മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് മത്സരത്തിന് പരിഗണിക്കുന്നത്. മൂന്ന് മത്സരങ്ങൾ കളിക്കുമെന്നാണ് വിവരം.

TAGS :

Next Story