കരിപ്പൂരിൽ ഹജ്ജ് യാത്രാ നിരക്ക് വർധനയില്‍ എയർ ഇന്ത്യയോട് നടപടി ആവശ്യപ്പെട്ടെന്ന് മന്ത്രി അബ്ദുറഹ്മാൻ
''വിദേശ കമ്പനികൾ പോലും ആവശ്യപ്പെടാത്ത തുകയാണിത്. എയർ ഇന്ത്യയെ ജനങ്ങൾ ബഹിഷ്‌കരിച്ചാൽ അവർ എന്ത് ചെയ്യും?''
വി. അബ്ദുറഹ്മാന്‍
മലപ്പുറം: കരിപ്പൂരിൽ ഹജ്ജ് യാത്രാ നിരക്ക് കൂട്ടിയ എയർ ഇന്ത്യാ നടപടിക്കെതിരെ മന്ത്രി വി. അബ്ദുറഹ്മാൻ. നിരക്ക് വർധന അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിയോട് ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി അബ്ദുറഹ്മാൻ. കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധന അംഗീകരിക്കാനാകില്ല. വിദേശ കമ്പനികൾ പോലും ആവശ്യപ്പെടാത്ത തുകയാണിത്. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യയെ ജനങ്ങൾ ബഹിഷ്‌കരിച്ചാൽ അവർ എന്ത് ചെയ്യും? രണ്ടാം പുറപ്പെടൽ കേന്ദ്രം നൽകിയവരെ മാറ്റാനുള്ള നടപടി സ്വീകരിക്കും. എയർ ഇന്ത്യയുടെ മറുപടി അനുസരിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കരിപ്പൂരിനെ തകർക്കാനുള്ള നിലപാടാണിതെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂരിനെ വികസിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.
Summary: ''Asked Air India to take action on the hike in Hajj travel fares in Karipur airport'': Says minister V. Abdurahiman
Adjust Story Font
16