"ആരുവിളിച്ചാലും ഫോൺ എടുക്കണം"; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ കർശന നിർദ്ദേശം
ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ലെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി
വയനാട്: പി ടി 7 നെ (ധോണി) എയർഗൺ ഉപയോഗിച്ച് വെടിവെച്ചത് ഗുരുതര തെറ്റെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മയക്കുവെടിവച്ച ശേഷം നടത്തിയ പരിശോധനയിൽ ആനയുടെ ശരീരത്തിൽ പെല്ലെറ്റുകൾ തറച്ച പാടുകൾ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ലെന്ന വ്യാപക പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയതായും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
ധോണിയെ വിറപ്പിച്ച പി.ടി സെവനെ കഴിഞ്ഞദിവസമാണ് മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ച ആനയുടെ ശരീരത്ത് നിന്ന് പതിനഞ്ചോളം പെല്ലെറ്റുകളാണ് കണ്ടെത്തിയത്. വനംവകുപ്പ് നടത്തിയ പരിശോധനയിലായിരുന്നു കണ്ടെത്തൽ. ജനവാസ മേഖലയിലിറങ്ങിയ ആനയെ തുരത്തുന്നതിനായി നാടൻ തോക്കുകൾ ഉപയോഗിച്ച് വെടിവെച്ചതാകാമെന്നാണ് വനംവകുപ്പ് പറയുന്നത്.
പെല്ലെറ്റുകൾ തറച്ചത് കാരണമാണ് ആന കൂടുതൽ അക്രമാസക്തമാകാൻ കാരണമെന്നും വനംവകുപ്പ് അറിയിച്ചു. പെല്ലെറ്റുകളിൽ ചിലത് വനംവകുപ്പ് തന്നെ നീക്കം ചെയ്തിട്ടുണ്ട്, നിലവിൽ ധോണി വനംഡിവിഷൻ ഓഫീസിന് സമീപത്തെ കൂട്ടിലാണ് ആനയുള്ളത്.
Adjust Story Font
16