Quantcast

കാട്ടാനക്കരികെ ദൗത്യസംഘം: മയക്കുവെടി ഉടന്‍, ബാവല കാടിനുള്ളിൽ വൻ സന്നാഹം, റോഡിലെ വാഹനങ്ങള്‍ തടഞ്ഞു

ദൗത്യസംഘം കാടുകയറിയുള്ള തിരച്ചിലാരംഭിച്ചു. നാല് കുംകിയാനകളും കൂടെ

MediaOne Logo

Web Desk

  • Updated:

    2024-02-11 10:28:25.0

Published:

11 Feb 2024 8:57 AM GMT

Wayanad Elephant attack
X

മാനന്തവാടി: വയനാട് മാനന്തവാടിയിൽ മധ്യവയസ്കന്റെ ജീവനെടുത്ത കാട്ടാന ബേലൂർ മക്നക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കി വനംവകുപ്പ്. ദൗത്യസംഘം കാടുകയറിയുള്ള തിരച്ചിലാരംഭിച്ചു. ആനയുള്ള സ്ഥലം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ മയക്കുവെടിവെക്കും.

ബാവലി - മണ്ണുണ്ടി വനാതിർത്തിക്കുള്ളിലാണ് നിലവിൽ ആനയുള്ളത്. തിരച്ചിലിന് നാല് കുംകിയാനകളുമുണ്ട്. ആനയുടെ റേഡിയോ കോളറിൽ നിന്ന് പുതിയ സിഗ്നൽ ലഭിച്ചു. ബാവലി മേഖലയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി.

കർണാടക - കേരള അതിർത്തിയായ ബാവലിയിൽ മുത്തങ്ങയിൽ നിന്നുള്ള നാല് കുംകിയാനകളെ എത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ രാത്രി വരെ മാനന്തവാടി ചാലിഗദ്ദയിലെ ജനവാസ കേന്ദ്രത്തിൽ തുടർന്ന ബേലൂർ മക്ന പുലർച്ചെയോട് കൂടി വനമേഖലയിലേക്ക് കടക്കുകയായിരുന്നു.

സ്ഥലവും സന്ദർഭവും അനുയോജ്യമായാൽ മയക്കുവെടി വെക്കാനാണ് തീരുമാനം. ആനയെ പിടികൂടാൻ വൈകുന്നുവെന്നാരോപിച്ച് ഇന്നും ജനങ്ങൾ രോഷാകുലരായി. മയക്കുവെടി വെക്കാതെ ആനയെ കാടുകയറ്റി വിടാൻ വനപാലകർ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

അതേസമയം കാട്ടിനകത്ത് കയറിയായാലും വെടിവെച്ച് കാട്ടാനയെ തളക്കാനാണ് തീരുമാനമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Watch Video Report


TAGS :

Next Story