Quantcast

'എം.എൽ.എ സ്ഥാനത്തിരിക്കാൻ ജലീലിന് അർഹതയില്ല'; എം.കെ മുനീർ

ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവിനെതിരെ നടപടിക്ക് പോകാത്തത് ഭീരുത്വമാണെന്നും മുനീർ

MediaOne Logo

Web Desk

  • Updated:

    2023-04-12 08:31:21.0

Published:

12 April 2023 3:35 AM GMT

MK Muneer MLA against KT Jaleel
X

കോഴിക്കോട്: കെ.ടി ജലീൽ എം.എൽ.എ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന വിമർശനവുമായി എം.കെ മുനീർ എം.എൽ.എ. കേരളത്തിലെ പൊലീസിൽ ന്യൂനപക്ഷത്തിന് പ്രതീക്ഷയില്ലെന്ന പ്രഖ്യാപനമാണ് കെ.ടി ജലീൽ നടത്തിയതെന്നും ഭീകരവാദിയെന്ന് വിളിച്ച ബിജെപി നേതാവിനെതിരെ നടപടിക്ക് പോകാത്തത് ഭീരുത്വമാണെന്നും മുനീർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയ്ക്കിടെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനാണ് ജലീലിനെ ഭീകരവാദിയെന്ന് ആക്ഷേപിച്ചത്. ഒത്തിണങ്ങിയ ഭീകരവാദിയെന്നായിരുന്നു പരാമർശം. എന്നാൽ ഇതിൽ നടപടിക്ക് മുതിരുന്നില്ല എന്നറിയിച്ച എം.എൽ.എ, ജലീൽ എന്ന പേരുകാരനായി വർത്തമാന ഇന്ത്യയിൽ വാദിയോ പ്രതിയോ ആയി ഒരു സംവിധാനത്തിന്റെയും മുമ്പിൽ പോകാൻ മനസ്സ് അനുവദിക്കുന്നില്ലെന്ന് പ്രതികരിച്ചു. ഇത് തന്റെ മാത്രം ആശങ്കയല്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരുടെയെല്ലാം ആശങ്കയാണെന്നും ജലീൽ കൂട്ടിച്ചേർത്തിരുന്നു.

നടപടി എടുക്കാത്തത് ജലീലിന്റെ ഭീരുത്വമാണെന്നാണ് സംഭവങ്ങളോട് എം.കെ മുനീറിന്റെ പ്രതികരണം. കേരളത്തിലെ പൊലീസിൽ ജലീലിന് വിശ്വാസമില്ലെന്നാണ് വ്യക്തമാകുന്നതെന്നും മുനീർ കൂട്ടിച്ചേർത്തു.

"കേരളത്തിലാണ് ആദ്യം കേസ് കൊടുക്കേണ്ടത്. കാരണം, കേരളത്തിലെ ബിജെപി നേതാവാണ് അദ്ദേഹത്തെ ഭീകരവാദിയെന്ന് വിളിച്ചത്. കേരളത്തിലെ പൊലീസിൽ വിശ്വാസമില്ല എന്നതാണ് കൂടുതൽ നടപടികളിലേക്ക് കടക്കാത്തതിന് കാരണമെന്നാണ് മനസ്സിലാക്കേണ്ടത്. കേരളത്തിലെ പൊലീസിനെ ജലീൽ ഭയപ്പെടുന്നു. ന്യൂനപക്ഷത്തിലെ എല്ലാവർക്കും നീതി കിട്ടാത്ത പൊലീസ് സംവിധാനമാണ് കേരളത്തിലുള്ളതെന്നും തന്റെ കൂടെയുള്ള കെ.ടി ജലീലിനടക്കം സംരക്ഷണം നൽകാൻ പിണറായി വിജയനാകില്ല എന്നുമാണ് ഇവിടെ പറഞ്ഞു വയ്ക്കുന്നത്. കെ.ടി ജലീലിനെപ്പോലെ എല്ലാവരും പത്തി മടക്കി മാളത്തിൽ ഒളിക്കുന്നവരല്ലെന്ന് മനസ്സിലാക്കണം". മുനീർ പറഞ്ഞു.

.

TAGS :

Next Story