രാജീവ് ചന്ദ്രശേഖറിന്‍റെ ചൂണ്ടയില്‍ കുരുങ്ങാനില്ലെന്ന് എം.കെ മുനീർ
എം.സ്വരാജും എം.കെ മുനീറും ഹമാസിനെ ന്യായീകരിച്ചെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു മുനീര്‍
എം.കെ മുനീര്‍
കോഴിക്കോട്: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ ചൂണ്ടയില്‍ കുരുങ്ങാനില്ലെന്ന് എം.കെ മുനീർ. കേന്ദ്ര മന്ത്രിയുടെ ലക്ഷ്യം വ്യക്തമാണ്. കേരളത്തിലെ ദുർബലമായ സാമൂഹിക സാഹചര്യത്തില്‍ എണ്ണയൊഴിക്കാനില്ല. എം.സ്വരാജും എം.കെ മുനീറും ഹമാസിനെ ന്യായീകരിച്ചെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു മുനീര്‍.
കൊച്ചിയില്‍ ബോംബുകള്‍ പൊട്ടുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എം.കെ. മുനീറും എം. സ്വരാജും ഹമാസിനെ അനുകൂലിച്ച് പ്രസ്താവനയിറക്കി. കേരളത്തിൽ ചിലരിൽ തീവ്രവാദ സ്വഭാവം വർധിക്കുന്നുവെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം.
അതേസമയം സ്ഫോടനത്തിന് പിന്നാലെ നടത്തിയ വിദ്വേശ പരാമര്‍ശത്തില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. കളമശേരി സ്ഫോടനത്തെ തുടർന്ന് സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചരണം നടത്തിയതിനാണ് കേസെടുത്തത്. മതസൗഹാർദ്ദം തകർത്ത് ലഹളക്ക് ശ്രമിച്ചുവെന്നും ഒരു മത വിഭാഗത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തിയെന്നും എഫ് ഐ ആർ പറയുന്നു. തനിക്കെതിരായ കേസിന് പിന്നിൽ പിണറായി വിജയനും രാഹുൽ ഗാന്ധിയുമാണെന്ന് രാജീവ് ചന്ദ്രശഖർ ആരോപിച്ചു.
Adjust Story Font
16