'ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു'; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എം.എം മണി
പി.ജെ കുര്യൻ പെണ്ണ് പിടിയനാണെന്നും അധിക്ഷേപം.
ഇടുക്കി: ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച് എം.എം മണി എം.എൽ.എ. ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണ് ഡീൻ ഇപ്പോൾ. ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാൽ അനുഭവിക്കും. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ഡീനിന് മുൻപ് ഉണ്ടായിരുന്ന പി.ജെ കുര്യൻ പെണ്ണ് പിടിയനാണെന്നുമാണ് എംഎം മണിയുടെ അധിക്ഷേപം.
"പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ട്. കെട്ടിവച്ച കാശ് പോലും കൊടുക്കരുത്. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരുടെ പണി. ആകെ സ്വദേശി ആയുള്ളത് ഇപ്പോൾ ജോയ്സ് മാത്രമാണ്" എം.എം മണി പറഞ്ഞു. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു എം.എം മണിയുടെ പ്രസംഗം. ഇടുക്കി മണ്ഡലത്തിൽ സിറ്റിങ് എം.പി.യും നിലവിൽ യു.ഡി.എഫ് സ്ഥാനാർഥിയുമാണ് ഡീൻ കുര്യാക്കോസ്.
Next Story
Adjust Story Font
16