Quantcast

വൈപ്പിൻ കരയിൽ അമ്മയും കുഞ്ഞും സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ വീണു

അമ്മ അരയ്‌ക്കൊപ്പം വെള്ളത്തിലും കുഞ്ഞ് പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-03 10:28:00.0

Published:

3 Feb 2023 10:20 AM GMT

വൈപ്പിൻ കരയിൽ അമ്മയും കുഞ്ഞും സ്ലാബ് തകര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ വീണു
X

എറണാകുളം: വൈപ്പിൻ കരയിൽ ബോട്ട് ജെട്ടിക്ക് സമീപം അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കില്‍ വീണു. നടക്കുന്നതിനിടെ സ്ലാബ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. രണ്ടുപേരേയും ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടുകൂടിയാണ് സംഭവം. അമ്മയും നാലുവയസുകാരനായ മകനും സെപ്റ്റിക് ടാങ്കിന് മുകളിലെ സ്ലാബിന് മുകളിലൂടെ നടന്നുവരികയായിരുന്നു. തകർന്ന സ്ലാബിന് മുകളിൽ ചവിട്ടിയ ഇരുവരും സെപ്റ്റിക് ടാങ്കിലേക്ക പതിക്കുകയായിരുന്നു. പഴയ ഹോട്ടലിന്റെ സെപ്റ്റിക് ടാങ്കൊണ് തകര്‍ന്നതെന്ന് കോർപറേഷൻ അധികൃതര്‍ പറഞ്ഞു.

ഉടൻ തന്നെ തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ തൊഴിലാളികൾ ഓടിയെത്തി ഇരുവരേയും പുറത്തെടുത്തു. അമ്മ അരയ്‌ക്കൊപ്പം വെള്ളത്തിലും കുഞ്ഞ് പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലുമായിരുന്നു. അപകടം നടന്ന ഉടൻ രക്ഷാപ്രവർത്തനം നടത്തിയതാണ് വലിയൊരു ദുരന്തത്തിൽ നിന്നും ഇരുവരേയും രക്ഷിച്ചത്.

വാട്ടർ മെട്രോയുടെ ഭാഗമായി പ്രദേശത്തെ സ്ലാബുകൾ പലതും അടർത്തിമാറ്റിയിരുന്നു. പിന്നീട് ഇവ യഥാക്രമം പുനഃസ്ഥാപിക്കാത്തും, പുനഃസ്ഥാപിച്ചവ കൃത്യമായി ഉറപ്പിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് കൊച്ചിൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു.

TAGS :

Next Story