'ഒരു മാസത്തിനകം നിങ്ങളെ എല്ലാവരെയും കൊല്ലും': ലഹരിക്കടിമയായ മകനെക്കുറിച്ച് പൊലീസിന് വിവരം നൽകി അമ്മ
എലത്തൂർ സ്വദേശി രാഹുൽ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് എലത്തൂരിൽ മയക്കുമരുന്നിന് അടിമയായ മകനെക്കുറിച്ച് പൊലീസിനു വിവരം നൽകി അമ്മ. എലത്തൂർ സ്വദേശിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തെ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഗതികെട്ടാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും അമ്മ പറഞ്ഞു.
പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ 290 ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ നടക്കുകയായിരുന്നു. ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ പൊലീസിൽ പരാതി നൽകിയത്. ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്.
വാർത്ത കാണാം:
Next Story
Adjust Story Font
16