Quantcast

വാഹനനമ്പർ നൽകിയാൽ പൂർണവിവരങ്ങൾ നൽകാൻ ടെലി​ഗ്രാം BOT; മോട്ടോർ വാഹനവകുപ്പിൻ്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തെന്ന് സൂചന

നിശ്ചിത തുക ഈടാക്കിയാണ് BOT പ്രവർത്തിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-12-02 03:16:20.0

Published:

2 Dec 2024 3:15 AM GMT

വാഹനനമ്പർ നൽകിയാൽ പൂർണവിവരങ്ങൾ നൽകാൻ ടെലി​ഗ്രാം BOT; മോട്ടോർ വാഹനവകുപ്പിൻ്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തെന്ന് സൂചന
X

തിരുവനന്തപുരം: വാഹനനമ്പർ നൽകിയാൽ പൂർണവിവരങ്ങൾ നൽകാൻ ടെലി​ഗ്രാം BOT. വാഹന ഉടമസ്ഥൻ്റെ വിലാസവും ഫോൺ നമ്പറുമടക്കം മുഴുവൻ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് BOT പ്രവർത്തിക്കുന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും വ്യക്തിഗത വിവരങ്ങൾ ലഭിക്കില്ല എന്നിരിക്കെയാണ് ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നത്. ടെലിഗ്രാമിൽ ബോട്ട് സബ്സ്ക്രൈബ് ചെയ്ത് വാഹനം നമ്പർ നൽകിയാൽ മുഴുവൻ വിവരങ്ങൾ ലഭിക്കും. ഉടമയുടെ പേര്, അഡ്രസ്സ്, ആർസി ഡീറ്റെയിൽസ്, വാഹന ഡീറ്റെയിൽസ്, ഇൻഷുറൻസ് വിവരങ്ങൾ, ചെല്ലാൻ വിവരങ്ങൾ, ഫാസ്റ്റ് ടാഗ് വിവരങ്ങൾ എന്നിവയാണ് ടെലിഗ്രാം ബോട്ടിലൂടെ ലഭ്യമാകുക.

തുടക്കത്തിൽ സൗജന്യമാണെങ്കിലും പിന്നീട് പണം നൽകിയാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങൾ ടെലിഗ്രാം ബോട്ട് നിർമിച്ചവർക്ക് ലഭ്യമായതെന്നാണ് സൂചന.

TAGS :

Next Story