കോട്ടയം കെൽട്രോൺ നോളജ് സെന്റർ നിർത്താൻ നീക്കം; പെരുവഴിയിലായി ഉദ്യോഗാർഥികൾ
കെൽട്രോൺ അധികൃതർ നഗരസഭയ്ക്കയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന്
കോട്ടയം: കോട്ടയത്ത് 22 വർഷമായി പ്രവർത്തിക്കുന്ന കെൽട്രോണിന്റെ സാങ്കേതിക വിദ്യാഭാസ തൊഴിൽ പരിശീലന സ്ഥാപനം നിർത്താൻ നീക്കം. മാർച്ച് 31 നാഗമ്പടത്ത് പ്രവർത്തിക്കുന്ന കെൽട്രോണിന്റെ തൊഴിൽ പരിശീലന കേന്ദ്രം അടച്ചുപൂട്ടാനാണ് മാനേജ്മെന്റ് തീരുമാനം. കെൽട്രോൺ ഐ ടി ബിസിനസ്സ് ഗ്രൂപ്പ് ഹെഡ് കെൽട്രോണിന്റെ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയുകയാണെന്ന് കാണിച്ച് നഗരസഭയ്ക്ക് കത്ത് കൈമാറി. നൈപുണ്യ പരിശീലനം ഇന്റേൺഷിപ്പിപ്പ് , PSC നിയമങ്ങൾക്കുള്ള DCA, PGDCA കോഴ്‌സുകൾ തുടങ്ങി നിരവധി ഉദ്യോഗാർഥികളാണ് സെന്ററിനെ ആശ്രയിക്കുന്നത്. നോളജ് സെന്റർ പൂട്ടുന്നത് വഴി തുച്ഛമായ വേതനത്തിൽ വർഷങ്ങളായി ഇവിടെ ജോലിചെയ്യുന്ന നിരവധി ജീവനക്കാരും ഇരുട്ടിലാക്കും.
സ്വകാര്യ തൊഴിൽ പരിശീലകരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് കെൽട്രോൺ അധികൃതരുടെ നീക്കമെന്ന് ആക്ഷേപമുണ്ട്. സെന്റർ പൂട്ടുന്നത് വഴി ഉയർന്ന ഫീസ് ചിലവാക്കി മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയും മറ്റ് ജില്ലകളിലെ സ്ഥാപനങ്ങളെയും ഉദ്യോഗാർഥികൾക്ക് ആശ്രയിക്കേണ്ടിവരും.
വാർത്ത കാണാം-
Adjust Story Font
16