Quantcast

മുകേഷിനെതിരെ നടപടി എടുക്കണമെന്ന എം.എസ്.എഫിന്റെ പരാതി ബാലാവകാശ കമ്മീഷന്‍ സ്വീകരിച്ചു

രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉപയോഗിച്ച് ഈ കേസിനെ ഒത്തുതീർപ്പാക്കുന്ന ശ്രമങ്ങൾ നടക്കുന്നതായി അറിഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരത്തിൽ സമ്മർദ്ദങ്ങൾക്ക് വിധേയമാക്കി മനുഷ്യാവകാശ ലംഘനം നടത്തുന്നത് നീതീകരിക്കാൻ ആവുന്നതല്ല.

MediaOne Logo

Web Desk

  • Published:

    5 July 2021 10:02 AM GMT

മുകേഷിനെതിരെ നടപടി എടുക്കണമെന്ന എം.എസ്.എഫിന്റെ പരാതി ബാലാവകാശ കമ്മീഷന്‍ സ്വീകരിച്ചു
X

സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കൊല്ലം എം.എല്‍.എ മുകേഷിനെതിരെ എം.എസ്.എഫ് നല്‍കിയ പരാതി ബാലാവകാശ കമ്മീഷന്‍ സ്വീകരിച്ചു. ബാഹ്യസമ്മര്‍ദങ്ങള്‍ ഉപയോഗിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മാനസിക സമ്മര്‍ദത്തിന് വിധേയമാക്കുന്നതിനെതിരെയും സുതാര്യമായ അന്വേഷണം നടക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ആവശ്യപ്പെട്ടു.

TAGS :

Next Story