അബ്ദുറബ്ബിനെ വിമര്‍ശിച്ച മമ്മൂട്ടിക്ക് ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിക്കാൻ ഉത്സാഹമില്ല: ഫാത്തിമ തഹ്‌ലിയ
ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ലെന്ന് ഫാത്തിമ തഹ്‌ലിയ
ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാത്ത നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയ. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമർശിക്കാൻ മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നാണ് ഫാത്തിമ തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചത്.
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പൃഥ്വിരാജിന് നേരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയുണ്ടായി. പൃഥ്വിയെ പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയെങ്കിലും മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിച്ചില്ല. ഇക്കാര്യമാണ് ഫാത്തിമ തഹ്‍ലിയ ചൂണ്ടിക്കാട്ടിയത്.
ഫാത്തിമ തഹ്‌ലിയ ചൂണ്ടിക്കാണിച്ച നിലവിളക്ക് വിവാദം 2015ല്‍ സംഭവിച്ചതാണ്. ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതാചാരമല്ലെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിനോട് മമ്മൂട്ടി പറയുകയുണ്ടായി. പി എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങായിരുന്നു വേദി. മമ്മൂട്ടി വിളക്ക് കൊളുത്തി. അടുത്തതായി അബ്ദുറബ്ബിന് കൈമാറിയെങ്കിലും അദ്ദേഹം നിലവിളക്ക് കൊളുത്താന്‍ വിസമ്മതിക്കുകയായിരുന്നു.
വിളക്ക് കൊളുത്തുന്നത് ഏതെങ്കിലും മതത്തിന്റെ ആചാരമല്ലെന്നും ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് അന്ന് മമ്മൂട്ടി പറഞ്ഞത്. താനും ഒരു മുസ്‍ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്പും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്‌നമെന്നാണ് മമ്മൂട്ടി ചോദിച്ചത്.
മന്ത്രിയായിരുന്നപ്പോൾ വിശ്വാസപരമായ കാരണങ്ങളാൽ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമർശിക്കാൻ ശ്രീ....
Posted by Fathima Thahiliya on Sunday, May 30, 2021
Adjust Story Font
16