Quantcast

'സമരവും ഭരണവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ട, നേരിട്ടു പറയാതെ എം.ടിയെ ഏറ്റുപറയുന്നത് ഭീരുത്വം'; ജി.സുധാകരൻ

''എം.ടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുന്നു''

MediaOne Logo

Web Desk

  • Updated:

    2024-01-16 09:50:59.0

Published:

16 Jan 2024 8:50 AM GMT

MT Vasudevan nair,G Sudhakaran,latest malayalam news,kerala news,Vasudevan Nair criticises,Malayalam writer M.T. Vasudevan Nair,എം.ടി വാസുദേവന്‍ നായര്‍,ജി സുധാകരന്‍
X

ആലപ്പുഴ: സമരവും ഭരണവും പഠിപ്പിക്കാൻ എം.ടി വാസുദേവന്‍ നായര്‍ വരേണ്ടെന്ന് മുൻ മന്ത്രി ജി.സുധാകരൻ. എം.ടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുന്നു. നേരിട്ട് പറയാതെ എം.ടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും ജി.സുധാകരൻ ആലപ്പുഴയില്‍ പറഞ്ഞു.

'എം.ടി എന്തോ പറഞ്ഞപ്പോൾ ചിലർക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായി. പറയാനുള്ളത് പറയാതെ എംടി പറഞ്ഞപ്പോൾ പറയുന്നു.പക്ഷേ അത് ഏറ്റുപറയാത്ത ഒരാളുണ്ട്, ടി. പത്മനാഭന്‍. അദ്ദേഹം മാത്രം പ്രതികരിച്ചില്ല. സർക്കാരിനോടല്ല എം.ടി പറഞ്ഞത്, നേരത്തെയും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്'. എം.ടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു.

'താൻ പറയുന്നത് അച്ചടക്ക ലംഘനമല്ല, പാർട്ടി നയങ്ങളാണ്. ആലപ്പുഴ ജില്ലയിൽ വി.എസ് കഴിഞ്ഞാൽ പാർട്ടി അംഗത്വത്തിൽ സീനിയർ താനാണ്. 60 വർഷമായി തനിക്ക് പാർട്ടി അംഗത്വമുണ്ട്'. വി എസിന് 85 വർഷമായി അംഗത്വമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.


TAGS :

Next Story