Quantcast

എം.ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയിലെന്ന് ഡോക്‌ടർമാർ

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എം.ടി വാസുദേവൻ നായർ

MediaOne Logo

Web Desk

  • Published:

    22 Dec 2024 4:06 PM GMT

mt vasudevan nair
X

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയില്‍ മാറ്റങ്ങളില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഗുരുതരാവസ്ഥ തുടരുന്നുണ്ടെങ്കിലും ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ർമാർ.

കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് എം.ടി. നേരത്തെ അതീവഗുരുതര സ്ഥിതിയിലായിരുന്ന എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഹൃദയത്തിന്റെ ആരോഗ്യ നില ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ഡോക്‌ടർമാരുടെ വിലയിരുത്തല്‍.

TAGS :

Next Story